ഹരിത കേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം,സംഭരണം , സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ രുപീകരിച്ച ഹരിത കർമ്മസേനയ്ക്കുള്ള യുണിഫോം , ഐഡന്ററിറ്റി കാർഡ്, സാനിറ്റെസർ, ഗ്ലൗസ്, വെയിംഗ് മെഷിൻ, ഹാന്റ് വാഷ് , ബൂട്ട് , ഷൂസ്, റെയിൽ കോട്ട്, ഹാറ്റ് തുടങ്ങിയവ സുരക്ഷ ഉപകരണങ്ങളുടെ വിതരണം ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.രവീന്ദ്രന്റെ അദ്ധക്ഷ്യതയിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ *ആദർശ് ജോസഫ്* നിർവഹിച്ചു. വില്ലേജ് എക്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലിടീച്ചർ, മെമ്പർമാരായ സീന ബിജു, ബിന്ദു ജയൻ , അസി: സെക്രട്ടറി അജിത്ത്, വി.ഇ.ഒ ബിജി പി.എസ്.എന്നിവർ സംസാരിച്ചു.
Post a Comment