Thursday, 2 March 2023

ഗാർഹിക പാചക വാതകത്തിന് 1110 രൂപ - വാണിജ്യ സിലിണ്ടറിന് 2124 രൂപ പാചക വാതക വില വർദ്ധനക്കെതിരി രെ SDPI കൊടുവള്ളിയിൽ അടുപ്പു കൂട്ടിപ്രതിഷേധിച്ചു


കൊടുവള്ളി:

പ്രതിഷേധ പരിപാടി SDPI കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ടി പി യൂസഫ് ഉദ്ഘാടനം ചെയ്തു -
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അമിത നികുതിഭാരം മൂലം ജനജീവിതം ദുരിതത്തിലായിരിക്കുമ്പോഴും , വീണ്ടും വീണ്ടും മത്സരിച്ചു കൊണ്ട് ഇരു സർക്കാരുകളും, ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു - , ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരെയും കാണാത്ത ഈ സാഹചര്യത്തിൽ, ജനപക്ഷത്ത് നിന്ന് സംസാരിക്കാനും , ജനകീയ പ്രതിരോധ സമരം തീർക്കാനും SDPI മുന്നിട്ടറങ്ങുമെന്ന് , പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു, 
മണ്ഡലം സെക്രട്ടറി ഇ.പി റസാഖ്, കമ്മറ്റിയംഗങ്ങളായ സിദ്ധീഖ്. കരുവം പൊയിൽ, സിദ്ദീഖ് താമരശ്ശേരി,എന്നിവർ സംസാരിച്ചു -
കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി പാപ്പി അബൂബക്കർ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് മുനീർ കിഴക്കോത്ത് ,നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് പാലങ്ങാട്, ഹനീഫ കൊടുവള്ളി, എന്നിവർ അടുപ്പുകൂട്ടൽ പ്രതിഷേധത്തിന് നേതൃത്വം നൽകി -

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only