Thursday, 2 March 2023

കുട്ടികളിൽ കൗതുകവും ജിജ്ഞാസയുമുണർത്തി സാപിയെൻഷ്യ


മുക്കം:
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാരശ്ശേരി എച്ച് എൻ സി കെ എം എയുപി സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രോത്സവം 'സാപിയെൻഷ്യ ' ശ്രദ്ധേയമായി. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ശാസ്ത്ര വിഷയങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിനും കുട്ടി ശാസ്ത്രജ്ഞരെ വളർത്തിയെടുക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഒരു വർഷക്കാലം കൊണ്ട് ശാസ്ത്ര വിഷയങ്ങളിൽ അവർ നേടിയെടുത്ത അറിവുകൾ ലഘു പരീക്ഷണങ്ങളിലൂടെയും പ്രവർത്തന മോഡലുകളിലൂടെയും അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂട്ടുകാർക്കും മുമ്പിൽ അവതരിപ്പിച്ചു. 

കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം തൊട്ടുണർത്തിക്കൊണ്ട് സാപിയെൻഷ്യയുടെ ഉദ്ഘാടനകർമ്മം മുൻ ശാസ്ത്രാധ്യാപകൻ വി.എസ്. മോഹനൻ നിർവഹിച്ചു. ലഘു പരീക്ഷണങ്ങളുടെ പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകവും ജിജ്ഞാസയും ഉണർത്തി.

ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. കെ . റാഷിദ, പി.യു. ഷാഹിർ , നടുക്കണ്ടി അബൂബക്കർ , മുഹമ്മദ് താഹ, റിഷിന എം.കെ, ടി.പി.അബൂബക്കർ സംസാരിച്ചു.

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only