Sunday, 26 February 2023

വിവാഹ വാർഷികം മറന്ന ഭർത്താവിനെ തല്ലിച്ചതച്ച് യുവതി പിന്നീട് സംഭവിച്ചത്,


സ്വന്തം വിവാഹ വാർഷികം മറന്നുപോയ യുവാവിനെ പഞ്ഞിക്കിട്ട് ഭാര്യ. കിഴക്കൻ മുംബയിലെ ഗോവണ്ടിയിലാണ് 32കാരനായ വിശാൽ നംഗ്രെ സ്വന്തം ഭാര്യയുടെ തല്ല് വാങ്ങിക്കൂട്ടിയത്. ഓട്ടോ ഡ്രൈവറായ വിശാൽ വിവാഹ വാർഷികം മറന്നുപോയതിനാണ് ഭാര്യ ക്രൂരമായി മർദ്ദിച്ചത്. ഭർത്താവിനെ തല്ലി അരിശം തീരാഞ്ഞിട്ട് യുവതി സ്വന്തം വീട്ടുകാരെ വിളിച്ചുവരുത്തിയും മർദ്ദിക്കുകയായിരുന്നു.
2018ലാണ് വിശാൽ നംഗ്രെയും കൽപ്പനയും വിവാഹിതരായത്. ഫെബ്രുവരി 18 ആയിരുന്നു വിവാഹ വാർഷിക ദിനം. എന്നാൽ ഇക്കുറി വിശാൽ ഈ ദിവസത്തിന്റെ പ്രത്യേകത മറന്നുപോവുകയായിരുന്നു. പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വിശാലിനെ കാത്തിരുന്നത് കൽപ്പനയുടെ ബലിഷ്ടകരങ്ങളായിരുന്നു. ഒന്നായ ദിവസത്തിൽ രണ്ടു പേരും അടിപിടിയിലേക്ക് കടന്നതോടെ കൂടുതൽ ‘ഫോഴ്സിനായി’ കൽപ്പന ഘട്‌കോപ്പറിൽ താമസിക്കുന്ന തന്റെ വീട്ടുകാരുടെ സഹായം തേടി
ഇവിടെ നിന്നും ഇരച്ചെത്തിയ ഭാര്യ സഹോദരനും, അമ്മായിയും വിശാലിന് വിവാഹ വാർഷികം മറക്കാനാവാത്ത അനുഭവമാക്കി നൽകുകയായിരുന്നു. തർക്കത്തിനിടെ യുവതിയുടെ സഹോദരൻ വിശാലിന്റെ വാഹനവും വീടിന്റെ ജനൽ ചില്ലുകളും തകർത്തു.

അക്രമ സംഭവത്തിന് പിന്നാലെ അരിശം തീരാതെ ഭാര്യവീട്ടുകാർ വിശാലിന്റെ കുടുംബവീട്ടിൽ ചെന്നും പ്രശ്നങ്ങളുണ്ടാക്കി. കൽപ്പന വിശാലിന്റെ അമ്മയെ മർദ്ദിച്ചതായും ആരോപണമുണ്ട്. തുടർന്ന് വിശാലും മാതാവും പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ വീട്ടുകാർക്കെതിരെ പരാതി നൽകിയ ശേഷം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഘട്‌കോപ്പർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only