Thursday, 2 February 2023

ബിലാൽ മോൻ സ്വപ്ന ഭവനത്തിലേക്ക് വീണ്ടുമൊരു മുസ്ലീം ലീഗ് സേവന മാതൃക


മുക്കം : മുക്കം വല്ലത്തായ് പാറയിൽ വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന 9 വയസ്സുകാരൻ ബിലാൽ മോനും ആശ്രയമില്ലാത്ത മാതാവിനും തുണയായി വല്ലത്തായ് പാറ ടൗൺ മുസ്ലീം ലീഗ് കമ്മിറ്റിയും തിരുവമ്പാടി മണ്ഡലം ഖത്തർ KMCC കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ സമർപ്പണം ഫെബ്രുവരി 9 വ്യാഴാഴ്ച നടക്കും.


മർഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ഇന്ത്യയിലങ്ങോളമിങ്ങോളം പണി കഴിക്കുന്ന ആയിരക്കണക്ക് ബൈത്തുറഹ്മകളിൽ ഉൾപ്പെട്ടു കൊണ്ട് വല്ലത്തായിപാറയിൽ പണി കഴിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനം ഫെബ്രുവരി 9 ന് ഉച്ചക്ക് ഒരു മണിക്ക് അള്ളി എസ്റ്റേറ്റ് ഗേറ്റിൽ നടക്കുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. തിരുവമ്പാടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് C.K കാസിം അധ്യക്ഷനാവും 

നാട്ടിലെയും വിദേശത്തേയും സുമനസ്സുകളായ വ്യക്തികളിൽ നിന്നും തുക സമാഹരിച്ചു കൊണ്ട് മുസ്ലീം ലീഗ് വല്ലത്തായ് പാറ ടൌൺ കമ്മിറ്റി നിർമ്മിച്ച വീടിന്റെ നിർമ്മാണ ചിലവിൽ 3 ലക്ഷത്തിൽ പരം രൂപ ഖത്തർ കെഎംസിസി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയാണ് സ്വരൂപിച്ചു നൽകിയത്. കമ്മിറ്റി ജന: സെക്രട്ടറി അബ്ബാസ് മുക്കം ചടങ്ങിൽ പങ്കെടുക്കും.

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only