Monday, 27 February 2023

ജനങ്ങളുടെ നാവായി മാധ്യമങ്ങൾ മാറണം:മന്ത്രി അഹമ്മദ് ദേവർ കോവിൽ


തിരുവനന്തപുരം: ജനാധിപത്യ സമൂഹത്തിൽ സർക്കാരിനും ജനങ്ങൾക്കുമിടയിൽ മാധ്യമങ്ങൾ ജനങ്ങളുടെ നാവായിരിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.തിരുവനന്തപുരത്ത് നടന്ന കേരള മീഡിയ പേഴ്സൺസ് യൂണിയൻ അർദ്ധവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രിസമൂഹത്തിന് മുമ്പിൽ വാർത്തകൾ സത്യസന്ധ്യവും വസ്തുനിഷ്ഠവുമായി അവതരിപ്പിക്കുവാൻ കഴിയുമെന്ന് ഉറപ്പ് വരുത്തുവാൻ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും സാധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.രാവിലെ സംസ്ഥാന പ്രസിഡന്റ് എം.ഷഫീഖ് പതാക ഉയർത്തി ചടങ്ങിന് അദ്ധ്യക്ഷനായി.സംഘടന ഐ.ഡി. കാർഡ് വിതരണം മന്ത്രി നടത്തി.സംസ്ഥാന ജന: സെക്രട്ടറി സുവിഷ് ബാബു , സംസ്ഥാന കോർ കമ്മറ്റി ചെയർമാൻ വി സെയ്ദ് , സംസ്ഥാന കോർ കമ്മിറ്റി അംഗം പീറ്റർ ഏഴിമല, പ്രൊജക്ട് കോർഡിനേറ്റർ ജോയിമാത്യൂ , സംസ്ഥാന ട്രഷറർ ഷാഫി ചങ്ങരംകുളം എന്നിവർ സംസാരിച്ചു. പതിനാല് ജില്ലകളിൽ നിന്നായി നിരവധി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only