മുക്കത്തെ സൂപ്പർ മാർക്കറ്റ് ഉടമ താമരശ്ശേരി അവേലം സ്വദേശി പയ്യംപടി വീട്ടിൽ അഷറഫിനെ തട്ടികൊണ്ടു പോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാനെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒക്ടോബർ മാസം 22 ന് രാത്രിയാണ് താമരശ്ശേരി ചുങ്കത്തിന് സമീപം മുക്കം റോഡിൽ വെച്ച് കാറിൽ എത്തിയ സംഘം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഷറഫിനെ തട്ടികൊണ്ട് പോയത്.
ഇതിൽ മുഖ്യ പ്രതിയായ അലി ഉബൈറാനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുക്കം വലിയപറമ്പ് വെച്ച് താമരശ്ശേരി DySP യുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് 7.50 ഓടെയാണ് പിടികൂടിയത്
തട്ടിക്കൊണ്ട് പോകൽ സംഘം ഉപയോഗിച്ച വാഹനങ്ങൾ പിടികൂടുകയും, ഇതിൽ പങ്കെടുത്ത മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് തട്ടികൊണ്ടു പോയ വ്യാപാരിയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കൊല്ലത്തിന് സമീപം കിളിമാനൂരിൽ വിട്ടയക്കുകയായിരുന്നു.
അഷറഫിൻ്റെ ബന്ധുവും, സ്വർണക്കടത്തു സംഘവും തമ്മിലുള്ള ഇടപാട് സംബന്ധിച്ച പ്രശ്നങ്ങളാണ് തട്ടികൊണ്ടു പോകലിന് കാരണം. നിന്നും വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
മുക്കത്തെ സൂപ്പർ മാർക്കറ്റ് ഉടമ താമരശ്ശേരി അവേലം സ്വദേശി പയ്യംപടി വീട്ടിൽ അഷറഫിനെ തട്ടികൊണ്ടു പോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാനെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒക്ടോബർ മാസം 22 ന് രാത്രിയാണ് താമരശ്ശേരി ചുങ്കത്തിന് സമീപം മുക്കം റോഡിൽ വെച്ച് കാറിൽ എത്തിയ സംഘം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഷറഫിനെ തട്ടികൊണ്ട് പോയത്.
ഇതിൽ മുഖ്യ പ്രതിയായ അലി ഉബൈറാനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുക്കം വലിയപറമ്പ് വെച്ച് താമരശ്ശേരി DySP യുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് 7.50 ഓടെയാണ് പിടികൂടിയത്
തട്ടിക്കൊണ്ട് പോകൽ സംഘം ഉപയോഗിച്ച വാഹനങ്ങൾ പിടികൂടുകയും, ഇതിൽ പങ്കെടുത്ത മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് തട്ടികൊണ്ടു പോയ വ്യാപാരിയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കൊല്ലത്തിന് സമീപം കിളിമാനൂരിൽ വിട്ടയക്കുകയായിരുന്നു.
അഷറഫിൻ്റെ ബന്ധുവും, സ്വർണക്കടത്തു സംഘവും തമ്മിലുള്ള ഇടപാട് സംബന്ധിച്ച പ്രശ്നങ്ങളാണ് തട്ടികൊണ്ടു പോകലിന് കാരണം.
Post a Comment