Wednesday, 22 February 2023

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സന്ദർശനം; മുക്കത്ത് സംഘർഷം ,


മുക്കം : വിവിധ പരിപാടികൾക്കായി 

എത്തിയ 
മുക്കത്തും കാരശ്ശേരിയും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശനവുമായി ബന്ധപ്പെട്ട് മുക്കത്ത് സംഘർഷം. ചൊവ്വാഴ്ച 
പകൽ രണ്ടരയോടെയാണ് 
സംഭവങ്ങൾക്ക് തുടക്കം.കാരശ്ശേരി വനിതാ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിനും മുക്കം ടൗൺ സൗന്ദര്യവല്കരണം ഒന്നാം ഘട്ടം പൂർത്തിയായതിൻറെ ഉദ്ഘാടനത്തിനു മായാണ് മന്ത്രി മുക്കത്തും കാരശ്ശേരിയിലും എത്തിയത്. 
മന്ത്രിക്ക് യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 4 യൂത്ത് കോൺഗ്രസ് 

പ്രവർത്തകരെയും,നഗരസഭാ 
കൗൺസിലർ ഉൾപ്പെടെയുള്ള 3 യൂത്ത് ലീഗ് പ്രവർത്തകരെയും പോലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. 
ഇതിനുശേഷം മുക്കം ടൗൺ സൗന്ദര്യ വൽക്കരണത്തിന്റെ ഉൽഘാടനവും 
കഴിഞ്ഞ് 

വാഹനത്തിൽ കയറാനായി മന്ത്രി എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സിയാദ് തനിക്കൊരു പരാതി നൽകാൻ ഉണ്ടെന്ന് പറഞ്ഞു മന്ത്രിയുടെ വാഹനത്തിന് അടുത്തേക്ക് എത്തിയത്. എന്നാൽ ഇത് 
പോലീസ് തടയുകയായിരുന്നു. ഈ സമയം സി.പി.എം ഡി വൈ എഫ് ഐ 

പ്രവർത്തകർ പരാതി 

തട്ടിപ്പറിക്കുക യും അത് 

കീറിക്കളയുകയും ചെയ്തു. ഇതിനിടയിൽ സിപിഎം പ്രവർത്തകർ 
സിയാദിനെ മർദ്ദിക്കുകയും ചെയ്തു. ഇതോടെ പോലീസ് ഇടപെട്ട് സിയാദിനെ പോലീസ് വാഹനത്തിൽ മുക്കം 

സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ 
സിയാദുമായി സംസാരിക്കാൻ അവസരം 
നൽകണമെന്നും സിയാദിനെ 

മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊലീസുമായി 

വാക്കുതർക്കത്തിലേർപ്പെട്ടു. 

ഇതോടെഡിവൈഎസ്പിപ്രവർത്തകരുമായി ചർച്ച നടത്തുകയും സിയാദുമായി സംസാരിക്കാൻ 
അവസരമൊരുക്കുകയുമായിരുന്നു. സിയാദിനെ ആരോഗ്യ 

പരിശോധനയ്ക്കുശേഷം വിട്ടയച്ചു. തുടർന്ന് യുഡിഎഫ് പ്രവർത്തകർ മുക്കത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സികെ കാസിം ഉദ്ഘാടനം ചെയ്തു. എം ടി അഷ്റഫ്, മധു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു 

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only