Saturday, 25 February 2023

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന്ന് വിരാമമാവുന്നു


മുക്കം മുൻസിപ്പാലിറ്റിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അവസാനത്തെ അംഗനവാടിക്കും സ്വന്തം കെട്ടിടം യാഥാർത്യമാവുന്നു.

വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷൻ 21 ൽ എടോളിപ്പാലിയിൽ അംഗനവാടിക്ക് വേണ്ടി സൗജന്യമായി വിലപിടിപ്പുള്ള അഞ്ച് സെന്റ് സ്ഥലം പ്രദേശവാസിയായ തിരുവാലൂർ മുഹമ്മദ് സാഹിബാണ് മുൻസിപ്പാലിറ്റിക്ക് റജിസ്റ്റർ ചെയ്ത് കൊടുത്തത്.
വെസ്റ്റ് ചേന്ദമംഗല്ലൂർ
മുൻ ഡിവിഷൻ കൗൺസിലർ ഗഫൂർ മാസ്റ്റർ തുടങ്ങിവെച്ച ഈ സദുദ്ധ്യമം നിലവിലെ കൗൺസിലർ റംല ഗഫൂറിന്റെ ഇഛാശക്തിയും കഠിന പ്രയത്നവും കൊണ്ടാണ് സാധ്യമാവുനത്. മുൻസിപ്പാലിറ്റി ,സ്ഥലം MLA , ജില്ലാ കലക്ടർ, വനിത ശിശുവികസന മന്ത്രാലയം എന്നിവിടങ്ങളിൽ കൗൺസിലർ റംല ഗഫൂർ നടത്തിയ അശാന്ത പരിശ്രമത്തിനൊടുവിലാണ് മുപ്പത്തിമൂന്ന് ലക്ഷം വകയിരുത്തി അംഗനവാടി യുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
പതിറ്റാണ്ടുകളായി പരിസരപ്രദേശത്തെ ഏറ്റവും കൂടുതൽ കുടുബങ്ങൾ ഉള്ള അംഗനവാടിക്ക് വാടക കെട്ടിടത്തിൽ നിന്ന് മോചനമാവുന്നതിലുള്ള സന്തോഷത്തിലാണ് നാട്ടുകാർ.

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only