വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്നിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സിലെ സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ
കീഴിൽ നിർമിക്കുന്ന സഹ പാഠിക്കൊരു സ്നേഹ ഭവനത്തിന്റെ കുറ്റിയടി കർമം സ്കൂൾ മാനേജ്മെന്റ് പ്രതിനിധി വി. ഗഫൂർ നിർവഹിച്ചു.
സ്കൂൾ മാനേജ്‌മെന്റിന്റെയും
പി ടി എ അംഗങ്ങളുടെയും കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഈ സ്നേഹഭവനം നിർമിച്ചു കൊടുക്കു ന്നത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത മുഖ്യഥിതി ആയിരുന്നു.പ്രിൻസിപ്പൽ സിന്ധി ജോൺ, എൻ. എസ്. എസ് പ്രോഗ്രം ഓഫീസർ ശോഭു രാമ ചന്ദ്രൻ,പി. ടി. എ പ്രസിഡന്റ് സമാൻ ചാലൂളി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സത്യൻ മുണ്ടയിൽ, ഷാജി. കെ. പി, സുനിത രാജൻ, കുഞ്ഞാലി മമ്പാട്ട്, ഗസീബ് ചാലൂളി, അബു മലാംകുന്ന്,ഉമൈബ,എൻ. എസ്. എസ് ലീഡർ ഡാനിഷ് മുഹമ്മദ്, എൻ. എസ്. എസ്. മീഡിയ വിംഗ് മെമ്പർ മുഹമ്മദ് ഷിബിൻ എന്നിവർ സംസാരിച്ചു.
Post a Comment