Tuesday, 28 February 2023

സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ അന്തരിച്ചു


തിരുവനന്തപുരം ∙ നർത്തകിയും ദൂരദർശനിലെ ആദ്യകാല അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയും ആയിരുന്ന കുറവൻകോണം വിൻസൺ മാൻഷനിൽ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. കാൻസറിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം.

പറവൂർ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. ദൂരദർശനിൽ അനൗൺസറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദർശനിൽ മയിൽപ്പീലി, ജീവൻ ടിവിയിൽ വീട്ടുകാര്യം എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്നു. മക്കൾ: പരസ്യസംവിധായകനും നിർമാതാവുമായ വിഷ്ണു, വിദ്യാർഥിനി ശിവകാമി

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only