Friday, 3 February 2023

വിദ്യാര്‍ഥിനിയുടെ വയറിന് അസാധാരണ വലിപ്പം, ആശുപത്രിയില്‍ എത്തിയപ്പോള്‍ കുട്ടി ഏഴ് മാസം ഗര്‍ഭിണി, പ്രതി പിടിയില്‍,


കൊല്ലം പൂയപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍.

കല്ലുവാതുക്കല്‍ സ്വദേശി നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അപ്പു എന്ന് വിളിക്കുന്ന നിബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ പ്രണയം നടിച്ചാണ് അമ്ബലംകുന്ന് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വലയിലാക്കിയതെന്നു പൊലീസ് പറയുന്നു. പ്രതിയുടെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം.

വിദ്യാര്‍ഥിനിയുടെ വയറിന്റെ അസാധാരണ വലിപ്പം ശ്രദ്ധയില്‍പ്പെട്ട ആശ വര്‍ക്കര്‍ ഓയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്നറി‌ഞ്ഞത്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. നിബുവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് കോടതി മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മൂന്ന് ജീവപര്യന്തം ശിക്ഷയ്ക്കൊപ്പം പ്രതി 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയും നല്‍കണമെന്നും കോടതി വിധിച്ചു. 2021 ല്‍ മലപ്പുറത്താണ് സംഭവം നടന്നത്. മുന്‍ മദ്രസ അധ്യാപകന്‍ ആണ് പ്രതി. 2021 മാര്‍ച്ചില്‍ മാതാവ് വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നുമുറിയില്‍ പഠിച്ചു കൊണ്ടിരുന്ന 14 കാരിയെ ഇയാള്‍ വലിച്ചിഴച്ചു കൊണ്ടു പോയാണ് ആദ്യം പീഡിപ്പിച്ചത്. പുറത്തറിയിച്ചാല്‍ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടും ഇയാള്‍ പീഡനം നടത്തിവന്നത്. 2021 ലാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒപ്പം കാസര്‍കോട് ബേഡഡുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേയും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെയാണ് കേസെടുത്തത്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 17-കാരന്‍റെ പേരില്‍ ബേഡകം പൊലീസ് കേസെടുത്തു.

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only