Wednesday, 1 February 2023

ഗ്രെയ്സ് പാർക്ക് ശിലാസ്ഥാപനം - സ്വാഗത സംഘം രൂപീകരിച്ചു.


മുക്കം:

ഗ്രെയ്സ് പാലിയേറ്റീവ് കെയറിനു കീഴിൽ കറുത്ത പറമ്പിൽ സ്ഥാപിക്കുന്ന ഗ്രെയ്സ് പാർക്കിൻ്റെ ശിലാസ്ഥാപനം വരുന്ന ഞായറാഴ്ച മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് നിർവഹിക്കും. വിദ്യാർത്ഥി യുവജനങ്ങൾക്കുള്ള ഡി അഡിക്ഷൻ സെൻ്റർ, വയോജനങ്ങൾക്കുള്ള ഡേ കെയർ സെൻ്റർ, മാനസിക രോഗികളുടെ പുനരധിവാസ, ചികാത്സാകേന്ദ്രം എന്നിവയാണ് പാർക്കിൽ ഒരുക്കുക.
എം പിമാരായ ഇ ടി മുഹമ്മദ് ബഷീർ ,എം കെ രാഘവൻ, എം എൽ എ മാരായ ലിൻ്റോ ജോസഫ്, പി ടി എ റഹീം തുടങ്ങിയവർ സംബന്ധിക്കും.പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.  കെ പി അഹമ്മദ് കുട്ടി (ചെയർമാൻ), പി കെ ശരീഫുദ്ദീൻ (ജനറൽ കൺവീനർ) . മറ്റു ഭാരവാഹികൾ: എം പി അസൈൻ മാസ്റ്റർ ( സ്വീകരണം), ടി പി അബൂബക്കർ (പ്രചാരണം ), ഒ.ശരീഫുദ്ദീൻ (പ്രോഗ്രാം),  ദാവൂദ് കക്കാട് ( സ്റ്റേജ്,സൗണ്ട് ), ഗഫൂർ മലയിൽ (റഫ്രഷ്മെൻ്റ് ).

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only