Saturday, 25 February 2023

ട്രെയിൻ ഗതാഗത്തിൽ മാറ്റം, നാളത്തെ ജനശദാബ്ദിയടക്കം റദ്ദാക്കി; യാത്രക്കാർക്കായി കെഎസ്ആ‌‍ർടിസി ഓടും


തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് നാളെ ഉച്ചക്ക് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിൻ ക്യാൻസൽ ചെയ്തു. ഇതേതുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി കെ എസ് ആ‌ർ ടി സി പ്രത്യേക സർവീസ് ഏർപ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സർവീസുകൾ നടത്താൻ സജ്ജമായി കഴിഞ്ഞെന്ന് കെ എസ് ആ‌ർ ടി സി അറിയിച്ചു. ട്രെയിൻ റദ്ദാക്കിയതിന് പിന്നാലെയാണ് കെ എസ് ആ‌ർ ടി സി കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തിയെന്ന് അറിയിച്ചത്


26/02/2023 ക്യാൻസൽ ചെയ്ത TVM KNR ജനശദാബ്ദി ട്രെയിനിനിന്‍റെ എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യർത്ഥം  കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ എസ് ആ‌ർ ടി സി യുടെ വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണെന്നും കെ എസ് ആ‌ർ ടി സി അധികൃതർ അറിയിച്ചു.


Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only