കൊയിലാണ്ടി: വൈത്തിരി സ്വദേശിനിയെകൊയിലാണ്ടി ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൈക്രോ ലാബിന്റെ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വയനാട് വൈത്തിരി സ്വദേശിയും ലാബിന്റെ മാനേജറായി ജോലി ചെയ്യുകയായിരുന്ന ജസീല തസ്നിം (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ലാബിന്റെ മുകള്‍ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നാണ് ലാബ് അധികൃതര്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഇവര്‍ അവധിയിലായിരുന്നെന്നും ഇന്ന് രാവിലെ ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് ലാബ് അധികൃതര്‍ പറഞ്ഞത്. ആറ് മാസം മുമ്പാണ് ഇവര്‍ ലാബ് മാനേജറായി ജോലി യിൽ കയറിയിട്ട്.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി
Post a Comment