Friday, 27 January 2023

നാനോ കാറിൽ ലോറിയിടിച്ച് ഒരാൾ മരണപ്പെട്ടു


താമരശ്ശേരി .പുതുപ്പാടി: ദേശീയ പാത 766 ൽ പുതുപ്പാടി മലപുറം സ്കൂളിനും ഇടയിലുള്ള ഭാഗം സ്ഥിരം അപകടമേഖലയാവുന്നു.ഇന്ന് നാനോക്കാറിൽ ലോറിയിടിച്ച് ജീവൻ നഷ്ടപ്പെട്ടത് മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ ഷഫീഖ് (46) ൻ്റെതാണ്.വൈകുന്നേരം 3.30 നായിരുന്നു അപകടം.


വയനാട് ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന നാനോ കാറിൽ മിൽമയുടെ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.പരുക്കേറ്റ ഷഫീഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only